പിറവം...(piravomnews. in) രാമമംഗലം എസ്എച്ച്ഓഎസ്.സജികുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമമംഗലത്ത് രാഷ്ട്രീയ വിശദീകരണ യോഗം ചേർന്നു. നേരത്തെ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് രാമമംഗലം കടവിൽ അവസാനിച്ചു. പിന്നീട് ചേർന്ന പെ പൊതുയോഗം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി പി.ബി.രതീഷ്, എ.ഡി.ഗോപി, കെ.പി.സലീം, പി.എസ്. മോഹനൻ, ഒ എൻ വിജയൻ, സി എൻ പ്രഭകുമാർ സുമിത് സുരേന്ദ്രൻ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
March and dharna demanding action against CI who leaked conversation with CPM area secretary to media
